11:58am 08 November 2026
NEWS
എറണാകുളത്ത് വൻ രാസ ലഹരി വേട്ട.
12/04/2025  07:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളത്ത് വൻ രാസ ലഹരി വേട്ട.

എറണാകുളം : എറണാകുളത്ത് വൻ രാസ ലഹരി വേട്ട. DANSAF ന് ലഭിച്ച  ഇൻഫർമേഷന്റെ ഭാഗമായി  നടത്തിയ ഓപ്പറേഷനിൽ 44.0229 gm MDMA പിടികൂടി. യുവാക്കൾക്കിടയിൽ രാസ ലഹരി വില്പന നടത്തുന്ന പ്രധാനിയെയാണ് DANSAF പിടികൂടിയത്. അഷറഫ് M K 35, ചാട്ടഞ്ചാൽ, തെക്കിൽ, കാസർഗോഡ് എന്നയാളെയാണ് MDMA യുമായി എറണാകുളം കളത്തിപ്പറമ്പ് റോഡിന് സമീപത്തെ ഹോട്ടൽ റൂമിൽ നിന്നും പിടികൂടിയത്.  കേരള പോലീസിന്റെ ഓപ്പറേഷൻ D HUNT ൻ്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പരിശോധനകളിലായി നിരവധി കേസുകൾ കൊച്ചി സിറ്റി പോലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ  നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ  നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF  ടീമാണ്  പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img